തിരുവനന്തപുരം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമഠം കോളനിയിൽ താമസക്കാരനായ സന്ദീപ് ആണ് അറസ്റ്റിലായത്.
ഫോർട്ട് പോലീസ് ആണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബാഗാണ് പ്രതി കവർന്നത്.
ബാഗിനുള്ളിൽ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഉണ്ടായിരുന്നു. അറസ്റ്റിലായ സന്ദീപ് മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.